Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ഗതടസ്സം സൃഷ്ടിച്ച റോഡ് പൂര്‍വ്വസ്ഥിതിയിലാക്കി



അയര്‍ക്കുന്നം പഞ്ചായത്തില്‍ സ്വകാര്യവ്യക്തി മാര്‍ഗതടസ്സം സൃഷ്ടിച്ച റോഡ് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍  പൂര്‍വ്വസ്ഥിതിയിലാക്കി. നാലാം വാര്‍ഡിലെ പൂട്ടുചിറ പുതിയിടത്തു കുന്ന് റോഡിലാണ് സ്വകാര്യവ്യക്തി കയ്യേറ്റം നടത്തി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ കിടങ്ങ് നിര്‍മ്മിച്ചത്. 1999 ലാണ് റോഡ് പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ചേര്‍ത്തത്. റോഡ് 4 തവണ പഞ്ചായത്ത് ഫണ്ടും സര്‍ക്കാര്‍ ഫണ്ടുമുപയാഗിച്ച്  കോണ്‍ക്രീറ്റിംഗ്  നടത്തിയിരുന്നു. 1982 മുതല്‍ പ്രദേശത്തെ താമസക്കാരനായ റിട്ട ലെഫ്റ്റനന്റ് കേണല്‍ അഡ്വ K.J തോമസ് കുന്നേലിന് യാത്രാതടസ്സമുണ്ടാക്കുന്ന തരത്തില്‍ റോഡിനു കുറുകെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുകയും ചെയ്തുവെന്നാണ് 2002 മുതല്‍ പ്രദേശത്തെ താമസക്കാരനായ KMR നെതിരെ പരാതി ഉയര്‍ന്നത്. 


പത്രം പാല്‍ വിതരണവും സന്ദര്‍ശകരെ തടയുകയും ചെയ്യുന്ന  നടപടികള്‍ക്കെതിരെ ലഫ്റ്റനന്റ് കേണല്‍ കോടതിയെ സമീപിച്ചു. വഴി തുറക്കാന്‍ കോടതി അനുവദിക്കുകയും പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കുകയും ചെയ്തിട്ടും നടപടികളുണ്ടായില്ല. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം പോലീസിന്റെ സഹായത്തോടെ പഞ്ചായത്ത് ഭരണ സമിതിയും പ്രദേശവാസികളും ചേര്‍ന്ന് കിടങ്ങ് നികത്തി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.  വഴി തുറക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പുണ്ടായതോടെ  സംഘര്‍ഷഭരിതമായ സാഹചര്യമാണുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജുനാരായണന്‍, പഞ്ചായത്തംഗങ്ങളായ ജിജി നാഗമറ്റം, ലാല്‍ സി പെരുന്തോട്ടം എന്നിവരുടെ നേതൃത്വത്തില്‍ ഭരണ സമിതിയംഗങ്ങളുടെയും അയര്‍ക്കുന്നം പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് റോഡിലെ ഗതാഗതം പുനസ്ഥാപിച്ചത്.




Post a Comment

0 Comments