അയര്‍ക്കുന്നം ശ്രീകൃഷ്ണ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചനയും ലക്ഷദീപവും നടന്നു. ക്ഷേത്രം തന്ത്രിയുടെയും വൈദിക ശ്രേഷ്ഠരുടെയും കാര്‍മ്മികത്വത്തില്‍ വിഷണുസഹസ്രനാമം ലക്ഷം തവണ ഉരുക്കഴിച്ച് കലശാഭിഷേകം നടത്തി. ക്ഷേത്രം തന്ത്രി കിടങ്ങശ്ശേരി തരണനല്ലൂര്‍ രാമന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മഹാപ്രസാദമൂട്ടും നടന്നു.വൈകീട്ട് ക്ഷേത്രാങ്കണത്തെ ദീപപ്രഭയിലാറാടിച്ച് ലക്ഷദീപവും നടന്നു.
ഭക്തജനങ്ങള്‍ ചേര്‍ന്ന് ദീപങ്ങള്‍ തെളിച്ച് ആഘോഷം വര്‍ണാഭമാക്കി. ലക്ഷദീപങ്ങളുടെ ശോഭയില്‍ ക്ഷേത്രാങ്കണം പ്രഭാപൂരിതമായപ്പോള്‍ ശ്രീകോവിലില്‍ പുഷ്പാഭിഷേകവും നടന്നു. ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും 2025 ന്റെ ആദ്യമാസങ്ങളില്‍ പ്രതിഷ്ഠാ ചടങ്ങും കലശവും നടത്താന്‍ കഴിയുന്ന തരത്തിലാണ് ഭക്തജനങ്ങളുടെ സഹകരണത്തോടെ ശ്രീകോവില്‍ ചുറ്റമ്പലം നമസ്‌കര മണ്ഡപം തിടപ്പള്ളി ഭഗവതിയുടെ ശ്രീകോവില്‍ തുടങ്ങിയവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നതെന്നും ക്ഷേത്ര ഭരണ സമിതിയംഗങ്ങള്‍ പറഞ്ഞു.
0 Comments