Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട നഗരസഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ റുബീന നാസര്‍ വിജയിച്ചു



ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാര്‍ഡ് കുഴിവേലി ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ റുബീന നാസര്‍ വിജയിച്ചു. 100 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. 358 വോട്ടുകള്‍ ആണ് റുബീന നാസര്‍ നേടിയത്.  



 എസ്ഡിപിഐ സ്ഥാനാര്‍ഥി തസ്‌നിം അനസ് രണ്ടാം സ്ഥാനത്ത് എത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈല റഫീക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 69 വോട്ടുകള്‍ മാത്രമാണ് ഐഎന്‍എല്‍ അംഗത്തിന് നേടാനായത്. കഴിഞ്ഞതവണയും മത്സരം രംഗത്ത് ഉണ്ടായിരുന്ന ഷൈല റഫീക്കിന് 170 വോട്ടുകള്‍ ആണ് കഴിഞ്ഞതവണ നേടാനായത്.  കഴിഞ്ഞ തവണ 114 വോട്ടുകള്‍ മാത്രം നേടിയ എസ്ഡിപിഐ സ്ഥാനാര്‍ഥി ഇത്തവണ 258 വോട്ടുകള്‍ നേടി. തസ്‌നിം അനസ് തന്നെയായിരുന്നു കഴിഞ്ഞതവണയും എസ്ഡിപിഐ സ്ഥാനാര്‍ത്ഥി . ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ലാദപ്രകടനംനടത്തി.


Post a Comment

0 Comments