Breaking...

9/recent/ticker-posts

Header Ads Widget

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്.



പൂഞ്ഞാര്‍ ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ കിടങ്ങൂര്‍ കട്ടച്ചിറയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ  അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. ഞായറാഴ്ച രാത്രി 7 മണിയോടെ  ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ കൊട്ടാരം ക്ഷേത്രത്തിലേക്ക് പോകുന്ന കോട്ടവഴി റോഡിലേക്ക് തിരിയുമ്പോഴാണ് എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്ക് ഇടിച്ചത്.


 കാര്‍ തിരിയുന്നത് കണ്ട് ബൈക്ക് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് കാറില്‍ ഇടിച്ച ശേഷം റോഡരികിലെ മതിലിനും ഇരുമ്പ് പോസ്റ്റിനും ഇടയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന്റെ കാലിന് പരിക്ക് പറ്റി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ മുന്‍ഭാഗം തകരുകയും ബൈക്കിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.




Post a Comment

0 Comments