Breaking...

9/recent/ticker-posts

Header Ads Widget

പതിനെട്ടു തവണ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടുന്ന ഗുരുസ്വാമിമാര്‍ തെങ്ങിന്‍ തൈ നട്ട് അയ്യപ്പന്റെ അനുഗ്രഹം തേടുന്നു



പതിനെട്ടു തവണ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി  ചവിട്ടുന്ന ഗുരുസ്വാമിമാര്‍ തെങ്ങിന്‍ തൈ നട്ട് അയ്യപ്പന്റെ അനുഗ്രഹം തേടുകയാണ് പതിവുരീതി.  ഓരോ ദിവസവും ഇരുനൂറിലധികം സ്വാമിമാരാണ് സന്നിധാനത്തെ ഭസ്മക്കുളത്തിനു സമീപം പതിനെട്ടാം വര്‍ഷത്തെ വരവറിയിച്ച് തെങ്ങിന്‍ തൈ നടുന്നത്. നാല്‍പ്പത്തിയൊന്നു ദിവസം വ്രതമെടുത്ത് എത്തുന്ന സ്വാമിമാര്‍ ഭസ്മക്കുളത്തില്‍ മുങ്ങിക്കുളിച്ച ശേഷമാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ള പ്രത്യേക സ്ഥലത്ത് തെങ്ങിന്‍ തൈ നടുന്നത്. 


തെങ്ങിന്‍ തൈ നടാനെത്തുന്ന ഗുരുസ്വാമിമാരില്‍ കൂടുതലും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. തെങ്ങിന്‍ തൈ കൂടുതലാകുമ്പോള്‍ ലേലം ചെയ്ത് നഴ്സറികള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. വ്രതമെടുത്ത് 18 വര്‍ഷം ദര്‍ശനം നടത്തി ഗുരുസ്വാമിയാകാന്‍ അയ്യപ്പസ്വാമി അനുഗ്രഹിച്ചതിലുള്ള സന്തോഷവുമായാണ് മൈസൂര്‍ നഞ്ചന്‍കോട് സ്വദേശിയും കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ ഡ്രൈവറുമായ പി. ശ്രീനിവാസന്‍ തെങ്ങിന്‍തൈ നട്ടത് . 18 വര്‍ഷം വ്രതനിഷ്ഠയോടെ ശബരിമല ദര്‍ശനത്തിന് എത്താന്‍ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹമെന്ന് മകള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മലചവിട്ടി തെങ്ങിന്‍ തൈ നടാനെത്തിയ ശ്രീനിവാസന്‍പറയുന്നു.




Post a Comment

0 Comments