കടുത്തുരുത്തി എസ്.എന്‍.ഡി.പി യൂണിയന്‍ മാന്നാര്‍ ശാഖയിലെ ഗുരുദര്‍ശന കുടുംബ യൂണിറ്റിന്റെ വാര്‍ഷികവും കുടുംബ സംഗമവും നടന്നു. ജോഷി വെളിംപറമ്പിലിന്റെ വസതിയില്‍ കടുത്തുരുത്തി യൂണിയന്‍ കൗണ്‍സിലര്‍ വി.പി.ബാബു വടക്കേക്കര ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പി.കേശവന്‍ അദ്ധ്യക്ഷനായിരുന്നു. വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് സുധ മോഹന്‍, ശാഖാ വൈസ് പ്രസിഡന്റ് ഷാജു കുമാര്‍, സെക്രട്ടറി ബാബു ചിത്തിര ഭവന്‍, യൂണിയന്‍ കമ്മിറ്റി മെമ്പര്‍ ലാലി ശശി, കുടുംബയൂണിറ്റ് ചെയര്‍മാന്‍ അജിനാഥ് ആനന്ദഭവന്‍, ബിന്ദു മനോജ്, ഷൈല ബാബു, ഉഷ ഷാജി, സിനി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. സിനി സെന്‍ ഏനാദി പ്രഭാഷണം നടത്തി. കുടുംബയൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
0 Comments