ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളിയിലെ ക്രിസ്മസ് ആഘോഷം ഭക്തിസാന്ദ്രമായി. പാതിരാ കുര്‍ബ്ബാനയ്ക്ക് വികാരി ഫാദര്‍ ജോസഫ് പാനാമ്പുഴ മുഖ്യകാര്‍മികത്വം വഹിച്ചു. സഹവികാരിമാരായ ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനം, ഫാ. തോമസ് പരിയാരത്ത് എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു. തുടര്‍ന്ന് തിരുന്നാളാഘോഷങ്ങളുടെ കൊടിയേറ്റ് നടന്നു. ഡിസംബര്‍ 31 ജനുവരി 1 തീയതികളില്‍ ആണ് പ്രധാന തിരുനാള്‍. ഡിസംബര്‍ 31 വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സ്മാരകത്തിങ്കല്‍ നിര്‍മ്മിച്ചിരിക്കുന്ന കപ്പേളയുടെ വെഞ്ചരിപ്പ് കര്‍മം പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. തിരുപ്പിറവിയുടെയുംതിരുനാളിന്റെയും ആഘോഷങ്ങളുടെ ഭാഗമായി പള്ളിയുടെയും പരിസരത്തെയും ദീപാലങ്കാരങ്ങള്‍ വിസ്മയക്കാഴ്ചയൊരുക്കി. ഇടപ്പാടി മൊണാര്‍ക് ജിമ്മിയുടെ നേതൃത്വത്തില്‍ കൊടിമരത്തിനു സമീപം മനോഹരമായ പുല്‍ക്കൂടും ഒരുക്കിയിട്ടുണ്ട്.
0 Comments