പാലാ ഗാഡലൂപ്പെ റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥ തിരുനാളാഘോഷം ഡിസംബര്‍ 3 മുതല്‍ 12 വരെ തീയതികളില്‍ നടക്കും. ഡിസംബര്‍ 3 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് തിരുനാള്‍ കൊടിയേറ്റ് നടക്കും. സംഘടനാ ദിനം, ആത്മാഭിഷേക ദിനം, സന്യസ്ഥ ദിനം, കുടുംബദിനം, യുവജന ദിനം, ദിവ്യകാരുണ്യ ദിനം തുടങ്ങിയവ 12 വരെ തീയതികളില്‍ ആചരിക്കും. ഡിസംബര്‍ 10 ചൊവ്വാഴ്ച വൈകിട്ട് ആറിന് ഇടവക കലാസമിതി ഒരുക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.
ഡിസംബര്‍ 11ന് വൈകിട്ട് 3.45 ന് ദിവ്യബലിയെ തുടര്‍ന്ന് പാലാ ടൗണിലേക്ക് പ്രദക്ഷിണം നടക്കും. പാലാ ളാലം ജംഗ്ഷനില്‍ ഫാദര്‍ ഡൊമിനിക് സാവിയോ സന്ദേശം നല്‍കും. പ്രധാന ദിവസമായ ഡിസംബര്‍ 12ന് വൈകിട്ട് 4:30ക്ക് ദിവ്യബലിക്ക് ഫാദര്‍ സെബാസ്റ്റ്യന്‍ തെക്കതേച്ചേരില്‍ കാര്‍മികത്വം വഹിക്കും. ഫാദര്‍ ബൈജു എം വിന്‍സന്റ് സന്ദേശം നല്‍കും. ദിവ്യകാരുണ്യ ആശീര്‍വാദം, കൊടിയിറക്ക്, സ്‌നേഹവിരുന്ന്, ഗാനമേള എന്നിവയോടെ ചടങ്ങുകള്‍ സമാപിക്കും. പല മീഡിയ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വികാരി ഫാദര്‍ ജോഷി പുതുപ്പറമ്പില്‍, സെക്രട്ടറി ജോര്‍ജ് പള്ളിപ്പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ഷിബു വില്‍ഫ്രഡ്, ട്രസ്റ്റിമാരായ എബിന്‍ ജോസഫ്, എം.പി മണിലാല്‍, മാമച്ചന്‍ പള്ളിപ്പറമ്പില്‍ എന്നിവര്‍പങ്കെടുത്തു.
0 Comments