Breaking...

9/recent/ticker-posts

Header Ads Widget

സിഎസ്‌ഐ മധ്യകേരള മഹാ ഇടവക ഡയോസിയന്‍ കൗണ്‍സില്‍ യോഗം തര്‍ക്കത്തെ തുടര്‍ന്ന് പിരിച്ചുവിട്ടു.



കോട്ടയത്ത് നടന്ന സിഎസ്‌ഐ മധ്യകേരള മഹാ ഇടവക ഡയോസിയന്‍ കൗണ്‍സില്‍ യോഗം തര്‍ക്കത്തെ തുടര്‍ന്ന് പിരിച്ചുവിട്ടു.തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവരെ പുറത്താക്കിയതിനെക്കുറിച്ചുള്ള ചര്‍ച്ചയാണ്  തര്‍ക്കത്തില്‍ കലാശിച്ചത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു.




 പ്രതിഷേധിച്ചവരുമായി ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാന്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് മൂന്ന് ദിവസം ചേരേണ്ട കൗണ്‍സില്‍ യോഗം പിരിച്ചു വിട്ടതായി ബിഷപ്പ് അറിയിച്ചു. തങ്ങളുടെ ഹര്‍ജിയില്‍ അനുകൂല കോടതി ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിഷേധക്കാര്‍പറഞ്ഞു.

Post a Comment

0 Comments