ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്നുവരുന്ന തീര്‍ഥാടകര്‍ക്കുള്ള അന്നദാന പരിപാടിയില്‍ ഭക്ഷണം വിളമ്പാന്‍ കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വിദ്യാര്‍ത്ഥികളും സജീവമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മനുഷ്യ സ്‌നേഹത്തിന്റയും മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നതിന്റെയും, അതുവഴി സാമൂഹിക നന്മ കൈ വരുന്നതിന്റെയും ഉദാഹരണങ്ങളാണ് നടത്തപ്പെടുന്നതെന്ന് പരിപാടിയുടെ കോഡിനേറ്റര്‍ ജിനോ തോമസ് പറഞ്ഞു.
തളിയില്‍ മഹാദേവക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജീവപ്രകാശ് ശ്രീഗീതം, സെക്രട്ടറി ജയന്‍ കുരീക്കല്‍, കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍ പ്രതിനിധി ബാബു പി എസ് , കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ അധ്യാപക പ്രതിനിധി രാഹുല്‍ ദാസ് കെ.ആര്‍, പിടിഎ പ്രസിഡണ്ട് എബി കുന്നശ്ശേരി, വിദ്യാര്‍ത്ഥി പ്രതിനിധികളായ അലന്റ്,ആരോമല്‍, അഭിനവ് എന്നിവര്‍ ചേര്‍ന്നാണ് അന്നദാന പരിപാടി ഉദ്ഘാടനം ചെയ്തത്. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ ജീവ പ്രകാശ് ശ്രീ ഗീതം, അനില്‍ അരവിന്ദാക്ഷന്‍, ജയന്‍ കുരിയ്ക്കല്‍, കെ.എന്‍ മുരളി നന്ദനം, അരുണ്‍ എം.എസ്, രതീഷ് എം.ആര്‍, മധുസൂദനന്‍ കട്ടക്കയം, മോഹന്‍ദാസ് കൈമള്‍, എം.വി രവി, ആയാംകുടി വാസുദേവന്‍, സി.കെ ശശി, കൃഷ്ണകുമാര്‍ സരസ്വതി നിലയം, ശ്രീവത്സം,വേണുഗോപാല്‍, എന്നിവര്‍ പങ്കെടുത്തു.
0 Comments