കോട്ടയം മെഡിക്കല്‍ കോളേജിലെ കണ്ടിജന്‍സി ജീവനക്കാര്‍ കരിദിനം ആചരിച്ചു. ഗവണ്‍മെന്റ് ഉത്തരവു പ്രകാരം ശമ്പളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. 30 വര്‍ഷത്തിലേറെയായി ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് 500 രൂപ ദിവസക്കൂലി ഒഴികെ മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല.
കഴിഞ്ഞ എട്ടുവര്‍ഷമായി ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു. ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുകയും വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക് നടത്തിയത്. ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അംബിക ദേവിയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധയോഗം കെപിസിസി അംഗം തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മുന്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ.ജി ഹരിദാസ്, കോട്ടയം നഗരസഭ കൗണ്‍സിലര്‍ സാബു മാത്യു, എബ്രഹാം പോത്തന്‍, പി.സി അനില്‍, രാജേഷ് വി,ബിനു ജി നായര്‍, സീമ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments