Breaking...

9/recent/ticker-posts

Header Ads Widget

വൈക്കത്ത് നിന്നും വേളാങ്കണ്ണിയിലേക്കും, ചെന്നൈയിലേക്കും പുതുതായി ബസ് സര്‍വീസുകള്‍



വൈക്കത്ത് നിന്നും വേളാങ്കണ്ണിയിലേക്കും, ചെന്നൈയിലേക്കും പുതുതായി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആരംഭിക്കുന്ന ബസ് സര്‍വീസുകള്‍ 2025 ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി.അറിയിച്ചു. ഇത് സംബന്ധിച്ച് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി എസ്.എസ്.ശിവശങ്കര്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതായും എം.പി പറഞ്ഞു. വൈക്കത്ത് പെരിയാര്‍ സ്മാരക ഉദ്ഘാടന ചടങ്ങിനെത്തിയ തമിഴ് നാട് മുഖ്യമന്ത്രി  MK സ്റ്റാലിന് ബസ്‌റൂട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ് ജോര്‍ജ് MP നിവേദനം നല്‍കിയിരുന്നു. ഇരു റൂട്ടുകളിലും അള്‍ട്രാ ഡീലക്‌സ് ബസ് ആണ് സര്‍വീസ് നടത്തുക. വൈക്കത്ത് നിന്ന് ചെന്നൈയിലേക്ക് 810 രൂപയും വേളാങ്കണ്ണിയിലേക്ക് 715 രൂപയും ആണ് നിരക്ക്. വൈക്കം- ചെന്നൈ 697 കിലോമീറ്ററും, വൈക്കം - വേളാങ്കണ്ണി 612 കിലോമീറ്ററും ആണ് ദൂരം. വൈക്കത്ത് നിന്നും വൈകുന്നേരം 3.30ന് പുറപ്പെടുന്ന ബസ് കോട്ടയം,കുമളി, തേനി,ഡിന്‍ഡിഗല്‍, ട്രിച്ചി വഴി രാവിലെ 8 മണിക്ക് ചെന്നൈയില്‍ എത്തിച്ചേരും. ചെന്നൈയില്‍ നിന്ന് വൈകുന്നേരം 4 മണിക്ക് പുറപ്പെടുന്ന ബസ് രാവിലെ 8.30 ന് വൈക്കത്ത് എത്തിച്ചേരുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി പറഞ്ഞു.തമിഴ്‌നാട് ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷന്റെ ചെന്നൈ ഡിപ്പോയിലെ ബസ് ആണ് സര്‍വ്വീസ് നടത്തുന്നത്. വൈക്കത്ത് നിന്നും വൈകുന്നേരം 4 മണിക്ക് പുറപ്പെടുന്ന ബസ് കോട്ടയം , തെങ്കാശി, മധുര, തഞ്ചാവൂര്‍ വഴി രാവിലെ 7.45 ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും.



വേളാങ്കണ്ണിയില്‍ നിന്നും വൈകുന്നേരം 4.30 ന് പുറപ്പെടുന്ന ബസ് രാവിലെ 8.15 ന് വൈക്കത്ത് എത്തിച്ചേരുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എം. പി പറഞ്ഞു. തമിഴ്‌നാട് ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷന്റെ നാഗപട്ടണം ഡിപ്പോയിലെ രണ്ട് ബസുകള്‍ വീതം ആണ് വേളാങ്കണ്ണിയില്‍ നിന്നും വൈക്കത്തേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്നതിന് ക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചെന്നൈയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും  ജോലിചെയ്യുന്നവര്‍ക്കും, വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോകുന്ന തീര്‍ത്ഥാടകര്‍ക്കും ഈ സര്‍വ്വീസുകള്‍ ഏറെ പ്രയോജനപ്പെടുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ചൂണ്ടിക്കാട്ടി. വൈക്കം,പിറവം, കടുത്തുരുത്തി,ഏറ്റുമാനൂര്‍,പാലാ,കോട്ടയം, പുതുപ്പള്ളി അടക്കമുള സ്ഥലങ്ങളിലുള്ളവവര്‍ക്ക് സര്‍വ്വീസ് പ്രയോജനപ്പെടും ഈ ആവശ്യം ശ്രദ്ധയില്‍ പെടുത്തിയ ഉടന്‍ നടപടി സ്വീകരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോടും ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവങ്കറിനോടും ഫ്രാന്‍സിസ് ജോര്‍ജ് എം.പി. നന്ദിഅറിയിച്ചു.

Post a Comment

0 Comments