വ്യാപാരി വ്യവസായി ഏകോപന സമിതി ഉഴവൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ഉഴവൂര്‍ പഞ്ചായത്ത് കവലയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പള്ളിക്കവലയിലെത്തി തിരിച്ച് കുരിശുപള്ളി ജംഗ്ഷനില്‍ സമാപിച്ചു.
കൊളുത്തിയ പന്തവും തീവെട്ടിയും മെഴുകുതിരിയുമായാണ് പ്രകടനം നടന്നത്. സമിതി സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതം ആശംസിച്ചു. സമിതി പ്രസിഡന്റ് സൈമണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി സന്തോഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. TK ശശി, സുഭാഷ് Mp, ലിസി,ശ്രീജ, സീസര്‍, സുനില്‍, സിറിയക്, കെ.ജെ ജോസ്, രാജേഷ്, മഹേഷ്, ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments