ആലംബഹീനര്‍ക്ക് സാന്ത്വന സ്പര്‍ശമായി പാലിയേറ്റീവ് രോഗി - ബന്ധു സംഗമം നടന്നു. കടനാട് പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് സംഗമം നടന്നത്. കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോന പാരീഷ് ഹാളില്‍ നടന്ന സംഗമത്തില്‍ കിടപ്പുരോഗികളടക്കം നൂറിലധികം രോഗികള്‍ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ പി.എം. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഫാ. ജിജോ വള്ളിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി.ജി.സോമന്‍, ബ്ലോക്ക് മെമ്പര്‍ ലാലി സണ്ണി, വാര്‍ഡ് മെമ്പര്‍ ഉഷാ രാജു, പഞ്ചായത്ത് മെമ്പര്‍മാരായ ജെയ്‌സി സണ്ണി, മധു കുന്നേല്‍, ബിന്ദു ബിനു, ബിന്ദു ജേക്കബ്, സിബി ചക്കാലക്കല്‍, ഗ്രേസി ജോര്‍ജ്, ജോസ് പ്ലാശനാല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ബ്രജിറ്റ് ജോണ്‍, കെ.സി. തങ്കച്ചന്‍ വിസിബ്,ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി തോമസ്, പാലിയേറ്റീവ് കെയര്‍ മാനേജിംഗ് കമ്മിറ്റിയംഗം ബിനു വള്ളോം പുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലിയേറ്റീവ് കെയര്‍ അംഗങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന്, പാരിതോഷിക വിതരണം എന്നിവ നടന്നു. പാലിയേറ്റീവ് നേഴ്‌സ് രാജി സുബാഷ്, സുനീഷ് , മുന്‍ പഞ്ചായത്ത് മെബര്‍ വി.കെ. മനോഹരന്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
0 Comments