Breaking...

9/recent/ticker-posts

Header Ads Widget

വിജയപുരം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മെമ്പര്‍ക്കെതിരെ കൈക്കൂലി ആരോപണവുമായി പ്രദേശവാസി.



വിജയപുരം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മെമ്പര്‍ക്കെതിരെ കൈക്കൂലി ആരോപണവുമായി പ്രദേശവാസി. പഞ്ചായത്തില്‍ നിന്നും വീട് മെയിന്റനന്‍സിന് തുക ലഭിക്കുന്നതിനുവേണ്ടി കൈക്കൂലി വാങ്ങിയെന്നാണ് പാറമ്പുഴ  വേങ്കടത്ത് തേക്കുംതറയില്‍ നോബിള്‍ പുന്നന്‍ ആരോപിക്കുന്നത്.  



വീട് മെയിന്റനന്‍സ് ആനുകൂല്യം ലഭിക്കുന്നതിന് മൂന്നാം വാര്‍ഡ് മെമ്പറായ സുരേഷ് ബാബു രണ്ടു പ്രാവശ്യമായി 15000 രൂപ കൈക്കൂലി വാങ്ങിയതായാണ് പരാതി. ആകെ അമ്പതിനായിരം രൂപ ആനുകൂല്യം കിട്ടിയ ഗുണഭോക്താവിന്റെ കയ്യില്‍ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങിയത് ഓവര്‍സിയര്‍ക്കും വി.ഓ യ്ക്കും കൊടുക്കാന്‍ വേണ്ടി ആണെന്നാണ് മെമ്പര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മെമ്പര്‍ക്കെതിരെ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും പരാതി പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് മറച്ചു എന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നു.കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തില്‍ പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ അംഗങ്ങള്‍ആരോപിക്കുന്നു.


Post a Comment

0 Comments