Breaking...

9/recent/ticker-posts

Header Ads Widget

ഗുരുതര രോഗം ബാധിച്ച രോഗി സുമനസ്സുകളുടെ സഹായം തേടുന്നു.



ഗുരുതര രോഗം ബാധിച്ച രോഗി ഓപ്പറേഷനു വേണ്ട പണം കണ്ടെത്താന്‍ കഴിയാതെ സുമനസ്സുകളുടെ സഹായം തേടുന്നു. പൈക മല്ലികശ്ശേരി ഭാഗത്ത് തുണ്ടിയില്‍ റോണി സെബാസ്റ്റ്യന്‍ എന്ന 44 വയസ്സുകാരനാണ് ജീവനു വേണ്ടി കേഴുന്നത്. ഭാര്യ നീതുവും,മക്കളും വിദ്യാര്‍ത്ഥികളുമായ അലനും ,അതുലും,അലോനയുമടങ്ങുന്ന കൊച്ചു കുടുംബമായിരുന്നു റോണിയുടേത്. 



ആകെയുള്ള അഞ്ച് സെന്റിലെ കൊച്ചു വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഒരു വര്‍ഷമായി റോണിക്ക് വിശപ്പില്ലായ്മയും ,വയറ്റില്‍ വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശദമായ പരിശോധനയില്‍  ക്രോണിക്  കാല്‍സി ഫിക്  പാന്‍ക്രിയാറ്റൈറ്റിസ് എന്ന രോഗമാണെന്ന് സ്ഥിരികരിച്ചു. ഉടന്‍ ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍  ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലാണ് റോണി. ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവ മെഡിസിറ്റി ഹോസ്പിറ്റലില്‍ ഓപ്പറേഷന്‍ നടത്താമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഭാരിച്ച ചെലവുകള്‍ താങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ് റോണി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന റോണിക്കായി  എലിക്കുളം ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡംഗം മാത്യൂസ് പെരുമനങ്ങാട് ചെയര്‍മാനും, ജോബി തോമസ്  പട്ടാംകുളം കണ്‍വീനറും സൈനു കുന്നത്തുപുരയിടം ജനറല്‍ കണ്‍വീനറുമായ ജനകീയ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. റോണിയേയും കുടുംബത്തേയും  സ്‌നേഹവും കരുണയും നിറഞ്ഞ മനസ്സോടെ സഹായിക്കാന്‍ തയ്യാറാകണമെന്ന് ജനകീയ സമിതി അഭ്യര്‍ത്ഥിച്ചു. ധനസമാഹരണത്തിനായി പൂവരണി ഫെഡറല്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. A/C 11 15 0 1 0 0 11 46 10, I F S C കോഡ് ,F DR LOOO 11 15  ഗൂഗിള്‍ പേ നമ്പര്‍ മാത്യൂസ് മാത്യു 8606014218. കഴിയുന്നത്ര സഹായം നല്‍കണമെന്ന് റോണിയും ഭാര്യയും വാര്‍ഡംഗം മാത്യൂസ് പെരുമനങ്ങാട്, ജോബി തോമസ് പട്ടാംകുളം, സൈജു കുന്നത്തുപുരയിടം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments