ജില്ലയില്‍ കനത്ത മഴ തുടരുന്നു. അതിശക്തമായ മഴ സാധ്യത പരിഗണിച്ച് ജില്ലാ കളക്ടര്‍ ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയും മഴ തുടരുന്നതിനുള്ള സാധ്യതയെത്തുടര്‍ന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കലക്ടേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് പുതുച്ചേരിക്കും തമിഴ്‌നാടിനും മുകളിലായി സ്ഥിതി ചെയ്യുന്നത് അതിതീവ്ര ന്യൂനമര്‍ദ്ദമായി പരിണമിച്ച് കനത്ത മഴയുണ്ടാകാനു ഉള സാധ്യതയാണ് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. ഡിസംബര്‍ 4 വരെ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ മലപ്പുറം, കോഴിോാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
0 Comments