Breaking...

9/recent/ticker-posts

Header Ads Widget

മരിയസദനം കുടുംബാംഗങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു



പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ അധ്യാപകരും അധ്യാപക വിദ്യാര്‍ത്ഥികളും  മരിയസദനം  കുടുംബാംഗങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു. എക്സ്റ്റന്‍ഷന്‍ ആക്ടിവിറ്റിയുടെ ഭാഗമായി നടത്തിയ ഈ ആഘോഷം സ്നേഹത്തിന്റെയും കരുതലിന്റെയും ഹൃദയസ്പര്‍ശിയായ അനുഭവമായി.

 സിസ്റ്റര്‍ ബ്രിഡ്ജിറ്റ് സാന്റി സ്വാഗതമാശംസിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. സി . ബീനാമ്മ മാത്യു ആശംസ സന്ദേശം നല്‍കി. മരിയസദനം മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോസഫ് ക്രിസ്തുമസ് സന്ദേശം നല്‍കി. അധ്യാപക വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച സ്നേഹക്കോടി അദ്ദേഹം ഏറ്റുവാങ്ങി. കരോള്‍ ഗാനാലാപനം, നൃത്തം എന്നിവയും അരങ്ങേറി. ഫാദര്‍ ജോജിന്‍ K ജോസ്,  വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ടി.സി. തങ്കച്ചന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അലക്‌സ് ജോര്‍ജ്, എക്സ്റ്റന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അനു മരിയ മാത്യു, അജയ് ജിജോ, ആന്‍ മരിയ തോമസ്, അഞ്ജലി രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments