Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യ വിമുക്ത കേരളം ശുചിത്വ ജാഥ സംഘടിപ്പിച്ചു



പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി  NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാലിന്യ വിമുക്ത കേരളം ശുചിത്വ ജാഥ സംഘടിപ്പിച്ചു. ശുചിത്വ ജാഥയുടെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു.

 മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു V തുരുത്തന്‍ ബാനര്‍ അനാഛാദനം ചെയ്തു. കോളേജ് ചെയര്‍മാന്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ ആമുഖ പ്രഭാഷണം നടത്തി. കോളേജ് ഡയറക്ടര്‍ ഫാദര്‍ ജയിംസ് ജോണ്‍ മംഗലത്ത് മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ വി.പി ദേവസ്യ  വിദ്യാര്‍ത്ഥികള്‍ക്ക് ഫ്‌ലാഗ് കൈമാറി. ആന്റോ മാനുവല്‍ സ്വാഗതമാശംസിച്ചു.. ജസ്റ്റിന്‍ ജോസ് ,മഞ്ജു ജോസ്, സ്മിത ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാദര്‍ മാത്യു കോരംകുഴ, നഗരസഭംഗങ്ങളായ ലിസിക്കുട്ടി മാത്യു, ബിജി ജോജോ, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ബിനു പൗലോസ്, ഡോ മനോജ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments