തലയോലപ്പറമ്പ് എ.ജെ. ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അമല മേരി ബൈജു ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് കഥാ രചനയിലും ഇംഗ്ലീഷ് പദ്യോച്ചാരണത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അമല മായ മേയറിന്റെ 'Perfect' എന്ന കവിത ഉച്ചാരണ ശുദ്ധിയോടെ ഭാവാര്‍ദ്രമായി അവതരിപ്പിച്ച് ശ്രോതാക്കളുടെ പ്രശംസ നേടി. യു.പി പെന്‍സില്‍ ഡ്രോയിങ്ങില്‍ അഭിനവ് അജേഷ് ഒന്നാം സ്ഥാനവും
എ ഗ്രേഡും സ്വന്തമാക്കി. എച്ച്എസ്എസ് വിഭാഗം അറബി പ്രസംഗത്തില്‍ മൈമൂന ടി എസിനാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചത്. മൂന്നു പേരും സ്റ്റേറ്റ് സ്‌കൂള്‍ കലോത്സവത്തില്‍ കോട്ടയത്തെ പ്രതിനിധീകരിക്കും.
0 Comments