Breaking...

9/recent/ticker-posts

Header Ads Widget

എയ്ഡ്‌സ് ദിനാചരണവും മെഗാ രക്തദാന ക്യാമ്പും കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജില്‍ നടന്നു



എയ്ഡ്‌സ് ദിനാചരണവും മെഗാ രക്തദാന ക്യാമ്പും  കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജില്‍ നടന്നു. ബ്ലഡ് ഫോറത്തിന്റെയും കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ്ബിന്റെയും എസ്.ഡി കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും എച്ച്ഡിഎഫ്‌സി  ബാങ്കിന്റെയും സഹകരണത്തോടെയാണ് ദിനാചരണവും ക്യാമ്പും നടത്തിയത്. കോളേജ് ഓഡിറ്റോറിയത്തില്‍   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ   ഉദ്ഘാടനം  നിര്‍വ്വഹിച്ചു. 


ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം ട്രിനിറ്റി എലീസ പ്രകാശ് മുഖ്യാതിഥി ആയി പങ്കെടുത്തു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ഡി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സീമോന്‍ തോമസ്  സന്ദേശം നല്‍കി. കോളേജ് ബര്‍സാര്‍ റവ. ഡോ. മനോജ് പാലക്കുടി, ഗ്രാമപഞ്ചായത്തംഗം ഷാലിമ്മ ജെയിംസ്, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, .ജിജി തോമസ്, ലയണ്‍സ് ഡിസ്ട്രിക്  പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജിനു എലിസബേത്ത് സെബാസ്റ്റ്യന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജിമോന്‍ ജോസ് , ആര്‍.കെ ബിജു, എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജര്‍ പ്രദീപ് നാഥ് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് എ.ആര്‍.ടി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ.എസ്. അഖില സെമിനാര്‍ നയിച്ചു.



Post a Comment

0 Comments