അതിരമ്പുഴ ചാസ് മാവേലി വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷം നടന്നു. 91 വയസുകാരിയായ ചിന്നമ്മ ഉലഹന്നന്‍ ക്രിസ്മസ് കേക്ക് മുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്രിസ്മസിനെക്കുറിച്ചുള്ള പഴയ ഓര്‍മ്മകള്‍ ചിന്നമ്മ ഉലഹന്നാന്‍ പങ്കുവച്ചു. സംഘാംഗങ്ങള്‍ പരസ്പര സ്‌നേഹത്തോടെ,, ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്നു.സംഘം പ്രസിഡന്റ് ഷീബമോള്‍ കെ.ജെ യോഗത്തില്‍ ആധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പ്രീത എം.സി, നിഷ എം ലുക്കോസ്, രജനിമോള്‍ റ്റി.പി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments