Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആര്‍ ശ്രീജിത്തിന് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും സ്വര്‍ണ്ണനേട്ടം.



സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ ശ്രീപതി സി.വി.എന്‍ കളരിയിലെ ആര്‍ ശ്രീജിത്തിന് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും സ്വര്‍ണ്ണനേട്ടം. കേരള കളരിപ്പയറ്റ് അസോസിയേഷന്റെ അഭിമുഖ്യത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ശ്രീജിത്ത് ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയത്. 80 കിലോയില്‍ താഴെയുള്ള സീനിയര്‍ പുരുഷ വിഭാഗം ഫ്രീ ഹാന്‍ഡ് ഫൈറ്റിലാണ് ശ്രീജിത്ത് മത്സരിച്ചത്. ഈ ഇനത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ശ്രീജിത്ത് ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കുന്നത്. 


ചെറുവാണ്ടൂര്‍ കെജി മുരളീധര ഗുരുക്കള്‍ സ്ഥാപിച്ച ശ്രീപതി സിവിഎന്‍ കളരിയിലെ മുഖ്യ പരിശീലകനും മുന്‍ കളരി ചാമ്പ്യനും പോലീസ് സബ് ഇന്‍സ്‌പെക്ടറുമായ മനോജ് മുരളീധര ഗുരുക്കളുടെയും സഹോദരന്‍ ബിജു മുരളീധര ഗുരുക്കളുടെയും കീഴിലാണ് ശ്രീജിത്ത് പരിശീലനം നേടിയത്.  എട്ടാം ക്ലാസ് മുതല്‍ ചെറുവാണ്ടൂര്‍ ശ്രീപതി സിവിഎന്‍ കളരിയില്‍ നിന്നും ശ്രീജിത്ത് കളരി അഭ്യസിച്ചിരുന്നു. ഏറ്റുമാനൂര്‍ സരസ്വതി മന്ദിരം വീട്ടില്‍ രാജുവിന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രീജിത്ത്. 65 കിലോയില്‍ താഴെയുള്ള സീനിയര്‍ പുരുഷ വിഭാഗം ഫ്രീ ഹാന്‍ഡ് ഫൈറ്റില്‍ ചിറക്കല്‍ കളരിയിലെ
ഗോവിന്ദ് റാം ഗോള്‍ഡ് മെഡലും 60 കിലോയില്‍ താഴെയുള്ള സീനിയര്‍ പെണ്‍കുട്ടികളുടെ ഫ്രീഹാന്‍ഡ് ഫൈറ്റ് വിഭാഗത്തില്‍ എസ്.വി.എസ് ആയോധന കളരി സംഘത്തിലെ  വൈഷ്ണവി സില്‍വര്‍ മെഡലും കരസ്ഥമാക്കി.

Post a Comment

0 Comments