കടനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പഞ്ചായത്ത് മെമ്പര്‍ക്ക് പരിക്കേറ്റു. കടനാട് പഞ്ചായത്തില്‍ കാട്ടുപന്നിയുടെ അക്രമം വ്യാപകമാകുന്നതിനിടെയാണ് സംഭവം. പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മറ്റത്തിപ്പാറയിലെ മെമ്പര്‍ കെ.അര്. മധുവിനാണ് പരിക്കേറ്റത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ കാട്ടുപന്നി റോഡില്‍ കുറുകെ ചാടിയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ 6 ന് നീലൂര്‍ കിഴിമണ്ണില് പാറമടക്കു സമീപമാണ് സംഭവം. കുറുകെ എത്തിയ രണ്ടു കാട്ടുപന്നികള്‍ പഞ്ചായത്ത് മെമ്പര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും വീണ മധുവിന് കാലിനും കൈക്കും മുറിവേറ്റു. തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കാവുംകണ്ടത്ത് ഞള്ളായില്‍ ബിജുവിന്റെ പുരയിടത്തില്‍ 200-ല്‍ അധികം ചുവട് കപ്പയാണ് കാട്ടുപന്നി നശിപ്പിച്ചത്.
0 Comments