അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടന്നു. കോട്ടയം ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും തിരുവല്ല ഐ മൈക്രോ സര്‍ജറി & ലേസര്‍ സെന്റര്‍ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജോര്‍ജ് ഇലഞ്ഞിക്കല്‍ അധ്യക്ഷനായിരുന്നു. ഡോ. ദേവി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൈരാജ് വര്‍ഗീസ്, ഹെഡ്മിസ്ട്രസ്സ് ഷൈനി കുര്യാക്കോസ്, പിടിഎ വൈസ് പ്രസിഡന്റ് മാത്യു വി. ജെ., പ്രൊഫ. ഡോ. സെബാസ്റ്റ്യന്‍ ഐക്കര, എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ലയണ്‍സ് ക്ലബ്ബിന്റെ സഹായത്തോടെ കണ്ണടകള്‍ സൗജന്യമായി വിതരണം ചെയ്തു.
0 Comments