Breaking...

9/recent/ticker-posts

Header Ads Widget

മംഗലം കളി മത്സരത്തില്‍ പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഒന്നാം സ്ഥാനം നേടി.



കാസര്‍ഗോഡിന്റെ ഗോത്രകലയായ മംഗലം കളി തന്മയത്വത്തോടെ അവതരിപ്പിച്ച് പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി. ഗോത്ര കലകള്‍ മത്സര ഇനമാക്കിയ ശേഷം ഇതാദ്യമായി തലയോലപ്പറമ്പില്‍ നടന്ന ജില്ലാ കലോത്സവത്തിലാണ് മംഗലംകളി മത്സര ഇനമായി ഉള്‍പ്പെടുത്തിയത്.  ജില്ലാ തലത്തില്‍ മംഗലം കളിയിലെ ആദ്യ ജേതാക്കളാവുകയായിരുന്നു. പുന്നത്തുറയിലെ വിദ്യാര്‍ത്ഥിനികള്‍  ഹൈസ്‌കൂള്‍ തല മത്സരത്തിലാണ് വിജയം നേടിയത്. 


ഗോത്രകലകള്‍ അഭ്യസിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെങ്കിലും രണ്ടു മാസത്തോളം നീണ്ട പരിശീലനത്തിലൂടെയാണ് പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ വിജയം കൈവരിച്ചത്. നാടന്‍ കലാകാരനായ റംഷി പട്ടുവയാണ് കാസര്‍ഗോഡിന്റെ തനതു കലാരൂപത്തെ തനു ചോരാതെ അവതരിപ്പിക്കാനുള്ള പരിശിലനം പുന്നത്തുറയിലെ കുട്ടികള്‍ക്ക് നല്‍കിയത്. അല്പം ബുദ്ധിമുട്ട് സഹിച്ചിട്ടാണെങ്കിലും ജില്ലാ കലോത്സവത്തില്‍ മിന്നുന്ന വിജയം നേടാന്‍ കഴിഞ്ഞതിലും മംഗലം കളി എന്ന കലാരൂപത്തെ കോട്ടയം ജില്ലയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലുമാണ് പുന്നത്തുറ സെന്റ് തോമസിലെവിദ്യാര്‍ത്ഥിനികള്‍.




Post a Comment

0 Comments