മലങ്കര ചര്‍ച്ച് ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ കോട്ടയം പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്ത് പ്രതിഷേധ സംഗമം നടത്തി. മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ജോ കുര്യന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
ചര്‍ച്ച് ബില്‍ നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോകുന്ന സര്‍ക്കാര്‍ നിലപാടില്‍ അസോസിയേഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രാജു വഞ്ചിപ്പാലം, സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജന്‍ വര്‍ഗീസ്, അഡ്വക്കേറ്റ് സന്തോഷ് കണ്ടഞ്ചിറ, ഫിലിപ്പ് കുരുവിള, രാജീവ് പൂതി യോട്ട്, വര്‍ഗീസ് ചെറിയാന്‍, രാജ് മോഹന്‍ വെട്ടിക്കുളങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments