Breaking...

9/recent/ticker-posts

Header Ads Widget

തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി.



ചെമ്പിളാവ് വട്ടംപറമ്പില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. വൈകിട്ട് 6.30 ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. 




 മലമേല്‍ കൃഷ്ണന്‍ നമ്പൂതിരി , മേല്‍ശാന്തി വെങ്ങല്ലൂര്‍ സോമശര്‍മ്മന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. നിരവധി ഭക്തര്‍ പ്രാര്‍ത്ഥനകളോടെ കൊടിയേറ്റ് ചടങ്ങുകളില്‍ പങ്കെടുത്തു. മഞ്ഞക്കാവ് ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി വിശുദ്ധാനനസ്വാമികള്‍ പ്രഭാഷണം നടത്തി. ചൊവ്വാഴ്ച രാവിലെ നവക കലശാഭിഷേകവും തുടര്‍ന്ന ഉത്സവബലിയും നടക്കും. ഡിസംബര്‍ 23ന് തിരുവാറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.

Post a Comment

0 Comments