പഞ്ചായത്ത് അധികൃതരുമായി എഫ്.ഡി.എ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരമവസാനിപ്പിക്കാന്‍ തീരുമാനമായത്. മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സ്ഥിരതാമസക്കാരായ ഭിന്നശേഷിക്കാരായ വനിതകളും പുരുഷന്മാരും ചേര്‍ന്നാണ് ഗ്രാമസഹായി സ്വയം സഹായ സംഘം പ്രവര്‍ത്തിക്കുന്നത്. 10 വര്‍ഷം മുമ്പ് പഞ്ചായത്ത് അധികാരികളുടെ അധീനതയിലുള്ള കെട്ടിടത്തിന്റെ ഒരു മുറി ഭിന്നശേഷിക്കാരായ ഗ്രാമസഹായി സ്വയം സഹായ സംഘത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നാളിതുവരെ മുറി അനുവദിക്കാന്‍ പഞ്ചായത്ത് അധികാരികള്‍ തയ്യാറായില്ലെന്നു ആരോപിച്ചാണ് സമരം ആരംഭിച്ചത്. എന്നാല്‍ പൈകയില്‍ പുതിയ മുറികള്‍ നല്‍കാമെന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പിന്മേല്‍ സംഘടന സമരം പിന്‍വലിക്കുകയായിരുന്നു. സെക്രട്ടറി പി.സി രാജു, പ്രസിഡന്റ് ഭവാനി കെ.വി, കമ്മിറ്റി അംഗങ്ങളായ ദീപക് മാത്യു കൃഷ്ണന്‍കുട്ടി പി .ടി എന്നിവര്‍ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments