Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന.



ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. ഈ വര്‍ഷം ഡിസംബര്‍ 24, 25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമായിരുന്നു വിറ്റഴിച്ചത്.  ഇത്തവണ ക്രിസ്മസിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മദ്യ വില്‍പ്പനയില്‍ 24.50 ശതമാനത്തിന്റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്. 


ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്‌ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 25 ലെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്. ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 24ലെ വില്‍പ്പനയില്‍ 37.21 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്. ആഘോഷ വേളകളില്‍ മദ്യോപയോഗം റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നത് സര്‍ക്കാരിന് വരുമാനം കൂട്ടുമെങ്കിലും ഈ പ്രവണത ആശാസ്യമല്ലെന്ന അഭിപ്രായവും ഉയരുന്നു.

Post a Comment

0 Comments