Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ജന ജാഗരണ സദസ്സ് നടത്തി.



അതിരുകടക്കുന്ന വഖഫ് അധിനിവേശത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ജന ജാഗരണ സദസ്സ് നടത്തി. ഹിന്ദു ഐക്യവേദി രാമപുരം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍,  സംഘപരിവാര്‍ സംഘടനകളുടെയും സഹകരണത്തോടെ,  രാമപുരം ടൗണില്‍ നടന്ന ജനജാഗരണ സദസ്സ് BJP സംസ്ഥാന സമിതിയംഗം അഡ്വ. ഷോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 



ഹിന്ദു ഐക്യവേദി രാമപുരം പഞ്ചായത്ത് സമിതി പ്രസിഡന്റ്  മനോജ് കുമാര്‍ മുരളീധരന്‍ അധ്യക്ഷനായിരുന്നു. വഖഫ് അധിനിവേശത്തിന്റെ  ഇരകളായ മുനമ്പം നിവാസികളോട്, കേരളത്തിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഇരട്ടത്താപ്പ് നയം അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ് തുറന്നുകാട്ടി. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ്,  ഇ.എസ് ബിജു  ആമുഖ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി സി.ഡി മുരളീധരന്‍, സഹ സംഘടന സെക്രട്ടറി  ആര്‍ ജയചന്ദ്രന്‍,  ഭാരതീയ ജനതാ പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ്  ജയന്‍ കരുണാകരന്‍, ഭാരതീയ ജനത പാര്‍ട്ടി രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ദീപു മേതിരി,  മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍, തുടങ്ങിയവര്‍പ്രസംഗിച്ചു.


Post a Comment

0 Comments