35 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പ് പൂവരശിനുമുകളില്‍ സ്ഥാനം പിടിച്ചതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സ് റെസ്‌ക്യൂ ടീമിനെയും, സ്‌നേക്ക് മാസ്റ്റര്‍ രഞ്ജിത്തിനെയും വിളിച്ചു വരുത്തുകയായിരുന്നു. നാട്ടുകാരും കൂടിച്ചേര്‍ന്ന് പൂവരശ് വെട്ടി വിഴ്ത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. കാലവര്‍ഷക്കാലത്ത് കനത്ത മഴയില്‍ മീനച്ചിലാറ്റിലൂടെയെത്തുന്ന പെരുമ്പാമ്പുകളാണ് ആറ്റുതീരത്ത് പലയിടത്തും കാണപ്പെടുന്നത്. വീടുകള്‍ക്കു സമീപവും മറ്റും പെരുമ്പാമ്പുകളെത്തുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്.
0 Comments