Breaking...

9/recent/ticker-posts

Header Ads Widget

വാഹനപകടത്തില്‍ മരിച്ച കുറവിലങ്ങാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കും



തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് വാഹനപകടത്തില്‍ മരിച്ച കുറവിലങ്ങാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കും. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ 2 മണിയോടെ തേനി മെഡിക്കല്‍ കോളേജില്‍ നിന്നും പുറപ്പെട്ടു. കുറവിലങ്ങാട് കുര്യം കോയിക്കല്‍ ജെയിന്‍ തോമസ്, കാഞ്ഞിരത്തിങ്കല്‍ സോണിമോന്‍ കെ.ജെ, അമ്പലത്തിങ്കല്‍ ജോബീഷ് തോമസ് എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാജി പി.ഡി എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.



Post a Comment

0 Comments