Breaking...

9/recent/ticker-posts

Header Ads Widget

കാനന പാതയിലൂടെ കാല്‍ നടയായി ശബരീശ ദര്‍ശനത്തിനായി കിടങ്ങൂരില്‍ നിന്നും തീര്‍ത്ഥാടക സംഘം യാത്ര തിരിച്ചു



കാനന പാതയിലൂടെ കാല്‍ നടയായി ശബരീശ ദര്‍ശനത്തിനായി കിടങ്ങൂരില്‍ നിന്നും തീര്‍ത്ഥാടക സംഘം യാത്ര തിരിച്ചു. കിടങ്ങൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ 44 അയ്യപ്പന്‍മാരാണ് ശബരിമല തീര്‍ത്ഥാടനത്തിനായി കെട്ടുമുറുക്കി യാത്രയാരംഭിച്ചത്. തുടര്‍ച്ചയായി 28 വര്‍ഷക്കാലമായി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ ക്ഷേത്രസന്നിധിയിയില്‍ നിന്നും  ശബരിമല തീര്‍ത്ഥാടന പദയാത്ര നടത്തി വരുന്നു. കിടങ്ങൂര്‍ ക്ഷേത്ര സന്നിധിയില്‍ നിന്ന്  ബസില്‍ എരുമേലി വരെ എത്തിയതിനു ശേഷം  പരമ്പരാഗത കാനന പാതയിലൂടെ് 44 അയ്യപ്പന്‍മാരടങ്ങുന്ന സംഘം പമ്പയിലെത്തും. തുടര്‍ന്ന് നീലിമല കയറി ശബരിമല ദര്‍ശനം നടത്തും. പെരിയ സ്വാമികളായ ചന്ദ്രന്‍, ബിജു , സതീഷ്, മഹേഷ്,ശ്രീകുമാര്‍,ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീര്‍ത്ഥാടക സംഘം യാത്രതിരിച്ചത്.


.




Post a Comment

0 Comments