ഇടമറ്റം പുതുപ്പള്ളില്‍ കൊട്ടാര ക്ഷേത്രത്തില്‍ തിരുവുത്സവവും സര്‍പ്പമൂട്ടും നടന്നു. തിരുവുത്സവ ചടങ്ങുകളിലും സര്‍പ്പമൂട്ടിലും ഭക്തി ഗാനാമൃതത്തിലും നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.പൂജാ ചടങ്ങുകള്‍ക്ക് തന്ത്രി കുരുപ്പക്കാട്ട് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അജിതന്‍ നമ്പൂതിരിപ്പാട്, രാമന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായിരുന്നു. രാവിലെ ഗണപതി ഹോമം, കലശ പൂജ, ഉപദേവത പൂജ, നൂറും പാലും സമര്‍പ്പണം എന്നിവ നടന്നു . ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം മനോജ് കാഞ്ഞിരക്കാട്ട് ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുത്തു.
0 Comments