Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ ഒരുക്കിയ പുല്‍ക്കൂട് കൗതുകക്കാഴ്ചയൊരുക്കി.



ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി  അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ ഒരുക്കിയ പുല്‍ക്കൂട് കൗതുകക്കാഴ്ചയൊരുക്കി. എസ്എംവൈഎം സംഘടനയുടെ നേതൃത്വത്തില്‍ ഒരു മാസക്കാലം കൊണ്ടാണ്  പുല്‍ക്കൂട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മഴയും മലമുകളില്‍ നിന്നുള്ള വെള്ളച്ചാട്ടവും ഈ പുല്‍ക്കൂടിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുകയായിരുന്നു. 


ലോക രക്ഷക്കായി പിറന്ന യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷത്തിന് നിറച്ചാര്‍ത്തേകുകയായിരുന്നു അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ ഒരുക്കിയ പുല്‍ക്കൂട് .  ഇടവക അംഗമായ ആനന്ദ് ജോസഫ് വെള്ളൂകുന്നേലിന്റെ നേതൃത്വത്തിലാണ് എസ്എംവൈഎം സംഘടനയാണ് പുല്‍ക്കൂട് നിര്‍മ്മിച്ചത്.  മാതാവും യൗസേപ്പിതാവും ഉണ്ണിയേശുവും ആട്ടിടയന്മാരും  ആടുകളും, മലനിരകളും,ജലാശയവും എല്ലാം ഈ പുല്‍ക്കൂടില്‍ കാണാം. വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന ഈ പുല്‍ക്കൂട് കാണുവാന്‍ നിരവധി ആളുകളാണ്  ദേവാലയത്തില്‍ എത്തുന്നത്. വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, എസ്എംവൈഎം ഡയറക്ടറും അസിസ്റ്റന്റ് വികാരിയുമായ ഫാദര്‍ എബ്രഹാം കുഴിമുള്ളില്‍, എസ്എംവൈഎം അംഗങ്ങള്‍ എന്നിവരുടെ മികച്ച പിന്തുണയിലാണ് ഈ മനോഹര പുല്‍കൂട് രൂപം കൊണ്ടത്.

Post a Comment

0 Comments