Breaking...

9/recent/ticker-posts

Header Ads Widget

ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനസായൂജ്യമൊരുക്കി ശബരിമലയില്‍ മണ്ഡല പൂജ നടന്നു.



ഭക്തസഹസ്രങ്ങള്‍ക്ക്  ദര്‍ശനസായൂജ്യമൊരുക്കി ശബരിമലയില്‍ മണ്ഡല പൂജ നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കും 12.30നും ഇടയിലാണ് മണ്ഡല പൂജ നടന്നത്. 41 ദിവസത്തെ മണ്ഡല മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ സമാപനം കുറിച്ചാണ് മണ്ഡല പൂജ നടന്നത്. രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ബുധനാഴ്ച വരെ 32,49,756 പേരാണ് ദര്‍ശനത്തിനെത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4,07,309 തീര്‍ഥാടകരുടെ വര്‍ധനയാണ്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 28,42,447 പേരാണ് ദര്‍ശനം നടത്തിയത്.


സ്പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി 5,66,571 പേര്‍ ദര്‍ശനം നടത്തി.ഒരു മണ്ഡലപൂജയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഭാഗമായി ഡിസംബര്‍ 25,26 തീയതികളില്‍ സ്പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്തിയിരുന്നെങ്കിലും ശബരിമലയില്‍ എത്തിയ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കിയിരുന്നു.. തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയ ബുധനാഴ്ചന് 62,877 പേരാണ് ദര്‍ശനത്തിനെത്തിയത്. 9773 പേര്‍ ഇതില്‍ സ്പോട്ട് ബുക്കിംങ് വഴിയെത്തിയതാണ്. നട അടയ്ക്കുന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി വരെ വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് വഴി 19,968 പേര്‍ എത്തിയെന്നാണ് കണക്ക്. ഇതില്‍ 4106 പേര്‍ സ്പോട്ട് ബുക്കിംങ് വഴി എത്തിയതാണ്. ബുധനാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് പുല്ലുമേടു വഴി ദര്‍ശനത്തിനെത്തിയത് 74,764 പേരാണ് എത്തിയത്. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ 69,250 പേരാണ്എത്തിയത്.

Post a Comment

0 Comments