കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം നടന്നു. അധ്യാപകരായ എഡ്വിന്‍ അഗസ്റ്റിന്‍, സോജന്‍ ജേക്കബ്, മിനിമോള്‍ തോമസ്, സിസ്റ്റര്‍ ജെസ്സി എന്നിവരുടെ നേതൃത്വത്തില്‍ പുല്‍ക്കൂട് നിര്‍മ്മാണം, കരോള്‍ ഗാനം, ക്രിസ്മസ് പപ്പാ, ലക്കി ഡ്രോ വിന്‍ തുടങ്ങിയ നിരവധി മത്സരങ്ങള്‍ നടത്തി. തുടര്‍ന്ന് സെന്റ് ആന്റണീസിലെ പ്രഥമ അധ്യാപകനായ ബെന്നി, സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് മുളഞ്ഞനാല്‍,ഫാദര്‍ ജോണ്‍ കൂറ്റാരപള്ളില്‍, പഞ്ചായത്ത് മെമ്പര്‍ ജെയ്‌മോള്‍ റോബര്‍ട്ട് എന്നിവര്‍ സന്ദേശം നല്‍കി. കുട്ടികള്‍ക്ക് കേക്ക് വിതരണവും നടന്നു.
0 Comments