കാവ് - പതി - കോട്ടങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും കരമടക്കുന്ന നിലയില്‍ ഭൂരേഖകള്‍ നല്‍കിയിട്ടില്ലെന്നും ദളിത് -ആദിവാസി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇത്തരം വിശ്വാസ സ്ഥാപനങ്ങളെക്കുറിച്ച് വിശദമായ ഒരു പഠന റിപ്പോര്‍ട്ട് ദലിത് - ആദിവാസി സംഘടനകളും, ആചാരസ്ഥാനീയരും, കാവ് - കോട്ടം പതികളുടെ സംരക്ഷണ കമ്മിറ്റികളും ഉള്‍പ്പെടുന്ന സമിതി തയ്യാറാക്കും. നിയമനിര്‍മ്മാണത്തിന്റെ മുന്നോടിയായി സമഗ്രമായ ഒരു സര്‍ക്കാര്‍ ഉത്തരവോ, ഓര്‍ഡിനന്‍സോ പുറപ്പെടുവിക്കാനും സര്‍ക്കാരിനോടാവശ്യപ്പെടുമെന്നും നേതാക്കള്‍ പറഞ്ഞു. ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, ആദിജനസഭ ചെയര്‍മാന്‍ വി.സി. സുനില്‍, സി.എസ്.ഡി.എസ്. വൈക്കം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ പുളിക്കല്‍, ഇന്റിജനസ് വുമണ്‍ കളക്ടിവ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഷീബ സി.കെ., എഴുമറ്റം കൊയ്പ്പള്ളികാവ് സംരക്ഷണസമിതി സെക്രട്ടറി ടി.കെ.രാധാമണി, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments