Breaking...

9/recent/ticker-posts

Header Ads Widget

കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍ക്ക് ജില്ലയില്‍ സമാപനമായി.



കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍ക്ക് ജില്ലയില്‍ സമാപനമായി. ജില്ലയിലെ 5 താലൂക്കുകളിലാണ് അദാലത്തുകള്‍ നടന്നത്. മന്ത്രിമാരായ VN വാസവനും, റോഷി അഗസ്റ്റ്യനും ജനങ്ങളുടെ പരാതികള്‍ കേട്ടു. മന്ത്രിമാര്‍ താലൂക്ക് തലത്തില്‍ ജനങ്ങളുടെ അരികിലെത്തി പരാതികള്‍ കേട്ട് ഉടനടി പരിഹാര നടപടി കൈക്കൊള്ളുന്നതിലൂടെ നിരവധിയാളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. 537 കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയാണ് അഞ്ചുദിവസങ്ങളിലായി നടന്ന അദാലത്ത് സമാപിച്ചത്





. അഞ്ചു താലൂക്കുകളിലായി നടന്ന അദാലത്തില്‍ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവനും ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യനും മുഴുവന്‍ സമയവും പങ്കെടുത്ത് പരാതിക്കാരെയും അപേക്ഷകരെയും കേട്ടു.
ജില്ലയില്‍ മൊത്തം 1675 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 537 എണ്ണത്തിന് അദാലത്തില്‍ വച്ചു തന്നെ പരിഹാരമുണ്ടാക്കി. 1138 അപേക്ഷകള്‍ 15 ദിവസത്തിനകം തീര്‍പ്പാക്കി അപേക്ഷകരെ രേഖാമൂലം അറിയിക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനായി അപേക്ഷകള്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. അടിയന്തരമായി പരാതികള്‍ പരിഗണിച്ച് തീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ ചൊവ്വാഴ്ച നടന്ന അദാലത്തില്‍ മൊത്തം 288 പരാതികളാണ് ലഭിച്ചത്്. ഇതില്‍ 138 അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കി. മറ്റു പരാതികള്‍ 15 ദിവസത്തിനകം തീര്‍പ്പാക്കി അപേക്ഷകനെ അറിയിക്കും. സാമൂഹിക ക്ഷേമ പെന്‍ഷന്‍ അനുവദിക്കല്‍, അപകടകരമായ മരങ്ങള്‍ മുറിക്കല്‍, മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിക്കല്‍, സര്‍വേ, വീടുകള്‍ക്ക് സംരക്ഷണം ഒരുക്കല്‍, ഭൂമിസംബന്ധമായ പരാതികള്‍ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരാതികള്‍ അദാലത്തിലൂടെ തീര്‍പ്പാക്കി. എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥരും പരാതികളുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരും അദാലത്തില്‍ സന്നിഹിതരായി. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് അദാലത്തിനായി ഒരുക്കിയിരുന്നത്. ദീര്‍ഘകാലമായി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന പല പരാതികള്‍ക്കും പരിഹാരവേദിയായി അദാലത്ത്.

Post a Comment

0 Comments