കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഉത്സവ ബലിദര്‍ശനത്തിനും ചന്ദനത്തില്‍ മുഴുക്കാപ്പ് ചാര്‍ത്തിയ അവതാരരൂപ ദര്‍ശനത്തിനും ഭക്തജനത്തിരക്കേറി. എല്ലാ ദിവസവും രാവിലെ വിവിധ ക്ഷേതങ്ങളിലെ നാരായണീയ സമിതികളുടെ നേതൃത്വത്തിലുള്ള നാരായണീയ പാരായണവും ഭക്തിനിര്‍ഭരമാവുകയാണ്. ഞായറാഴ്ച വൈകീട്ട് മെഗാ തിരുവാതിര കൗതുകക്കാഴ്ചയായി.
കുറിച്ചിത്താനം പൂതൃക്കോവില്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള തിരുവാതിര സംഘങ്ങള്‍ ഒത്തു ചേര്‍ന്നാണ് മെഗാ തിരുവാതിര അവതരിപ്പിച്ചത്. തിരുവരങ്ങില്‍ കുടമാളൂര്‍ നാട്യമണ്ഡലത്തിന്റെ നേതൃത്വത്തില്‍ കഥകളി അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നവതരിപ്പിച്ച ലവണാസുരം കഥകളിയും ശ്രദ്ധേയമായി. ബുധനാഴ്ച ഏകാദശി വിളക്കും, വ്യാഴാഴ്ച തിരുവാറാട്ടും നടക്കും.
0 Comments