Breaking...

9/recent/ticker-posts

Header Ads Widget

സമഗ്ര ശിക്ഷ കേരളത്തിന്റെയും ബിആര്‍സി രാമപുരത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു.



സമഗ്ര ശിക്ഷ കേരളത്തിന്റെയും ബിആര്‍സി രാമപുരത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച്  രാമപുരം സെന്റ് അഗസ്റ്റിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തു നിന്നും ആരംഭിച്ച റാലി മാണി സി കാപ്പന്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു.  



രാമപുരം ടൗണില്‍ റാലി എത്തിയപ്പോള്‍ അഗസ്തിനോസ് കോളേജിലെ വിദ്യാര്‍ഥിനികള്‍  ഫ്‌ലാഷ്‌മോബ് അവതരിപ്പിച്ചു  പൊതു സമ്മേളനം  രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സമ്മ മത്തച്ചന്‍ ഉദ്ഘാടനം ചെയ്തു.ബിആര്‍സി രാമപുരം ബിപിസി ജോഷി സ്വാഗതം ആശംസിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ആഗസ്റ്റിന്‍ അധ്യക്ഷന്‍ ആയിരുന്നു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സിന്ധുമോള്‍ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.ബിനു എബ്രഹാം, പി.എം മാത്യു, സജേഷ് ശശി, ന്യൂജന്‍ ജോസഫ്, ബൈജു ജോണ്‍, സ്മിത അലക്‌സ്, കവിത മനോജ്, ആല്‍ബിന്‍ ഇടമനാശ്ശേരി, സജി കെ.ബി, സാബു മാത്യു, സാബു തോമസ്, ജോര്‍ജ്് കുരിശുമ്മൂട്ടില്‍, ഷൈനി മോള്‍ ടി.എസ് എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments