കോട്ടയം കൊടുങ്ങൂരില്‍ സ്വകാര്യ ബസ്സിന്റെ ഇടതുവശത്ത് കൂടി കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്ത സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പും. ഇരു ബസുകളിലെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു. ഇരു ബസുകളിലെയും ഡ്രൈവര്‍മാര്‍ക്കെതിരെ പള്ളിക്കത്തോട് പോലീസ് കേസെടുത്തിരുന്നു.
0 Comments