ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി. മാര്‍ സ്ലീവ മെഡിസിറ്റിയുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത് . സിസ്റ്റര്‍ ജൂലി എലിസബത്ത് നേതൃത്വം നല്‍കി. പുതിയ തലമുറയിലെ കൗമാരക്കാര്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെ ക്കുറിച്ചും ചുറ്റുപാടുകളില്‍ രൂപപ്പെടുന്ന ചതിക്കുഴികളെ പറ്റിയും ബോധവത്കരണം നടത്തി.
വളരുന്ന പ്രായത്തില്‍ സമൂഹത്തില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും നേരിടുന്ന പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നതിനെക്കുറിച്ചും പ്രശ്‌നങ്ങളില്‍ ചെന്നു ചാടുന്ന കുട്ടികളെ നേര്‍ വഴി കാണിച്ച് നന്മയുടെ മാര്‍ഗ്ഗത്തിലൂടെ വളരാനും സമൂഹത്തിനും കുടുംബത്തിനും രാജ്യത്തിനും വെളിച്ചമായി മാറാനും കഴിയണമെന്ന് സിസ്റ്റര്‍ അഭിപ്രായപ്പെട്ടു.ഹെഡ്മാസ്റ്റര്‍ ഷാജി ജോlസഫ്, ജോബി ജോര്‍ജ്, സി. ആന്‍ലിറ്റ്, റ്റിന്റു ചുമ്മാര്‍ എന്നിവര്‍പ്രസംഗിച്ചു.
0 Comments