ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുത്തോലി സെന്റ് ജോസഫ്‌സ് TTI യില്‍ നടക്കുന്ന സപ്തദിനസഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കൂട്ടുകൂടി നാടുകാക്കാം എന്ന പേരിലുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്കരണറാലി നടത്തി.
മുത്തോലിക്കടവില്‍ വോളണ്ടിയേഴ്‌സ് ലഹരിക്കെതിരായി ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. മുത്തോലിക്കടവില്‍ നടന്ന ലഹരിവിരുദ്ധസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി. മീനാഭവന്‍ ജാഗ്രതാ ജ്യോതി തെളിയിച്ചു. പാലാ പോലീസ് സ്റ്റേഷനിലെ എസ്. ഐ. രാജു എം.എന്‍. ലഹരിവിരുദ്ധ സന്ദേശം നല്കി. ലഹരിവിരുദ്ധ ലഘുലേഖയുടെ വിതരണോദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. സോമി മാത്യു നിര്‍വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ. പി. ജെ. സിന്ധുറാണി , അധ്യാപകരായ ജോയ്‌സ് സെബാസ്റ്റ്യന്‍, റിന്‍സി മാത്യു, അനിത ബാബു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
0 Comments