Breaking...

9/recent/ticker-posts

Header Ads Widget

കപ്പേളയുടെ വെഞ്ചരിപ്പ് കര്‍മ്മം



ചേര്‍പ്പുങ്കല്‍ മൂന്നുപീടികയില്‍ കടവില്‍ പുതുതായി നിര്‍മ്മിച്ച കപ്പേളയുടെ വെഞ്ചരിപ്പ് കര്‍മ്മം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ഭാരതത്തിന്റെ പ്രഥമ അപ്പസ്‌തോലനായ വി.  തോമാശ്ലീഹായുടെ  പാദസ്പര്‍ശത്താല്‍ ധന്യമായ ചേര്‍പ്പങ്കല്‍ മാര്‍സ്ലീവാ ഫൊറോന പള്ളിയുടെ  മൂന്ന് പീടികയില്‍ കടവില്‍ സ്ഥാപിതമായ സെന്റ് തോമസ് സ്മാരകത്തോട് അനുബന്ധിച്ചാണ് കപ്പേള സ്ഥാപിച്ചിരിക്കുന്നത്.



 സുവിശേഷപ്രഘോഷനത്തിനായി കേരളത്തില്‍ എത്തിയ തോമാശ്ലീഹാ മൂന്നു പീടികകടവില്‍ എത്തി എന്നും കടവിലെത്തിയ തോമാശ്ലീഹാ ചെരിപ്പ് അവിടെ മറന്നു വെച്ചു എന്നും അങ്ങനെ ചെരിപ്പുങ്കല്‍  എന്ന സ്ഥലപ്പേര് ഉണ്ടായി എന്നുമാണ് പറയപ്പെടുന്നത്. ചെരിപ്പുങ്കല്‍ പിന്നീട് ചേര്‍പ്പുങ്കല്‍ ആയി മാറി എന്നതാണ് ചരിത്രം. കുമ്മണ്ണൂര്‍ എത്തിയ തോമാശ്ലീഹാ കളിസ്ഥലത്ത് ഉണ്ടായിരുന്ന കുട്ടികളെ കാണുകയും കളിയില്‍  സ്ഥിരമായ തോറ്റു കൊണ്ടിരുന്ന ടീമിനോട് ജയിക്കുന്നതിനായി അവിടെനിന്നും കമ്പുകള്‍ ശേഖരിച്ച് കുരിശുണ്ടാക്കാന്‍ ആവശ്യപ്പെടുകയുണ്ടായി . കുരിശുണ്ടാക്കിയ അവര്‍  പിന്നീട് എല്ലാ കളികളിലും സ്ഥിരമായി ജയിക്കുകയും ചെയ്തു. ഈ ജയമാണ് പ്രദേശത്തെ ആളുകളുടെ വിശ്വാസത്തിന് അടിസ്ഥാനമായതൊന്നും പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ചേര്‍പ്പുങ്കല്‍ പള്ളി വികാരി ഫാ.ജോസഫ് പാനാം പുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാലാ  രൂപത അധ്യക്ഷന്‍ ജോസഫ് മാര്‍ ജോസഫ് കല്ലെറിങ്ങാട്ട് കപ്പേളയുടെ വെഞ്ചരിപ്പ്  കര്‍മ്മം നിര്‍വഹിച്ചു.

വികാരി ജനറാള്‍ മോണ്‍.ഡോ.  ജോസഫ് കണിയോടിക്കല്‍, മുന്‍ വികാരി ജനറാള്‍ ജോസഫ് ജോസഫ് കുഴിഞ്ഞാലിക്കല്‍, മുന്‍ വികാരി അഗസ്റ്റിന്‍ കൊഴുപ്പന്‍ കുറ്റി, മെഡിസിറ്റി ഡയറക്ടര്‍ ഫാ. ജോസഫ് കീരഞ്ചിറ, ഇടവക വികാരിമാര്‍, മുന്‍ സഹവികാരിമാര്‍, സഹവികാരി മാരായ ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനം, ഫാ. തോമസ് പരിയാരത്ത്,ബി വി എം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സെബാസ്റ്റ്യന്‍ തോണികുഴി, ഹോളി ക്രോസ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മാത്യു കുറ്റിയാനി  കൈക്കാരന്മാരായ, സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, സണ്ണി പൂത്തോട്ടല്‍, ബെന്നി പുളിയന്‍മാക്കല്‍, സോണി കോയിക്കല്‍, യോഗപ്രതിനിധികള്‍  തുടങ്ങിയവര്‍ സന്നിഹിതര്‍ ആയിരുന്നു.

Post a Comment

0 Comments