ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1990ലെ എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും അധ്യാപകരെ ആദരിക്കലും നടന്നു. കുമ്മണ്ണൂര്‍ പാം ഹൗസില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് നിര്‍വഹിച്ചു.
ഫാദര്‍ ടോണി മൂന്നുപീടികയ്ക്കല്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ പൂര്‍വ്വ അധ്യാപകരെ ആദരിക്കുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിയ്ക്കുകയും ചെയ്തു . എസ് സുദേവ് ബിനു ആന്റ്റണി ജോസഫ് ആന്റണി, ജോബി, ഷെല്ലി, ജിമ്മിച്ചന്‍ , ജിം അലക്‌സ് , ജാന്‍സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments