Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു



അതിരമ്പുഴ കോട്ടമുറി  ജയ്  റസിഡന്റ്‌സ്  വെല്‍ഫെയര്‍  അസോസിയേഷന്റെ 10 ആം വാര്‍ഷികവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും വിവിധ കലാകായിക പരിപാടികളോടെ സംഘടിപ്പിച്ചു. കോട്ടമുറി ജയ് നഗറില്‍ ജോണി ജോസഫ് തോട്ടപ്പള്ളിയുടെ   ഭവനത്തില്‍ സംഘടിപ്പിച്ച പരിപാടി   കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. 


അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് കുര്യന്‍  അധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം വിശിഷ്ടാതിഥി ആയിരുന്നു. തോമസ് കെ.എല്‍  റിപ്പോര്‍ട്ടും ട്രഷറര്‍ ജോണി ജോസഫ്  കണക്കും അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ സിനി ടോം, ജോയി തോട്ടനാനി , രക്ഷാധികാരി  ഒ.ജെ തോമസ്, അതിരമ്പുഴ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് അഡ്വ ജയ്‌സണ്‍ ജോസഫ്, അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ എം രാധാകൃഷ്ണന്‍,റബര്‍ ബോര്‍ഡ് റിട്ടേഡ് ജോയിന്റ് ഡയറക്ടര്‍ ടോം ജോസഫ്, ജോയിന്‍ സെക്രട്ടറി എ കെ ശശി,മുന്‍ സെക്രട്ടറി തോമസ് ആറുപറയില്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകത്തൊഴിലാളി അവാര്‍ഡ് ജേതാവ് ബാബു ചെമ്പനാനിയെയും, എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും  ആദരിച്ചു. കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടര്‍ന്ന്  സ്‌നേഹവിരുന്നും, വിവിധ കലാപരിപാടികളും നടന്നു.

Post a Comment

0 Comments