Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരത്തിലുള്ള ഏതാനും ഓഫീസുകള്‍ സിവില്‍ സ്‌റ്റേഷന്‍ അനക്‌സിലേയ്ക്ക് മാറ്റാന്‍ നടപടി



പാലാ നഗരത്തിലുള്ള റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഏതാനും ഓഫീസുകള്‍ നെല്ലിയാനിയില്‍ നിര്‍മിച്ചിട്ടുള്ള പുതിയ മന്ദിരത്തിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കുന്നതിനായുള്ള നടപടികള്‍ക്ക് തുടക്കമായി. പാലായില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ പൊതുപ്രവര്‍ത്തകനായ ജയ്‌സണ്‍മാന്തോട്ടം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. വാട്ടര്‍ അതോറിട്ടറി അധികൃതര്‍ കെട്ടിടത്തില്‍ വെള്ളം എത്തിക്കുന്നതിനായുള്ള പരിശോധന നടത്തി. 




എത്രയും വേഗം വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കുമെന്ന് തഹസില്‍ദാരെ അറിയിച്ചു. തഹസില്‍ദാര്‍ ലിറ്റിമോള്‍ തോമസിന്റെ നേതൃത്വത്തില്‍ താലൂക്ക് റവന്യൂ അധികൃതല്‍ കെട്ടിടവും പരിസരവും സന്ദര്‍ശിച്ചു. ഇവിടേയ്ക്ക് മാറ്റുന്ന ഓഫീസുകള്‍ക്കായി ഓരോ ഓഫീസുകള്‍ക്കുംപ്രത്യേകം വൈദ്യുതി കണക്ഷനുകള്‍ക്കായി ഉടന്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് അറിയിച്ചു. കോമ്പൗണ്ടില്‍ കിടക്കുന്ന മണ്ണ് ലേലം ചെയ്ത് നീക്കും. കെട്ടിട പരിസരം കാട് വെട്ടിത്തെളിച്ച് ശുചീകരണം നടത്തുവാന്‍ നടപടി സ്വീകരിക്കുമെന്ന് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചുമതല വഹിക്കുന്ന ആനന്ദ് ചെറുവള്ളിയും ഗ്രാമപഞ്ചായത്ത് അംഗം ജിജി ജേക്കമ്പും, റസിഡന്റ്‌സ് അസോസിയേഷനും ഉറപ്പു നല്‍കി. മുത്തോലി സഹകരണ ബാങ്ക് പ്രസിഡണ്ട് ടോബിന്‍ കെ.അലക്‌സ്, ജയ്‌സണ്‍മാന്തോട്ടം, ചാക്കോ താന്നിയാനിക്കല്‍, ജിജി ജേക്കബ്, സാജന്‍ ഈരൂരിക്കല്‍ എന്നിവരും റവന്യൂ അധികൃതരുമായി ചര്‍ച്ച നടത്തി. കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നും ഇവിടേയ്ക്കായി നിശ്ചയിക്കപ്പെട്ട ഓഫീസ് മേധാവികളുടെ പ്രത്യേക യോഗം ഉടന്‍ വിളിച്ചു ചേര്‍ത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ ലിറ്റി മോള്‍ തോമസ് പറഞ്ഞു.

Post a Comment

0 Comments