Breaking...

9/recent/ticker-posts

Header Ads Widget

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.



ശബരിമലയില്‍ മണ്ഡലകാല പൂജ  കഴിഞ്ഞു  ശ്രീധര്‍മ്മശാസ്താ ക്ഷേത്രനടയടച്ചതിനു ശേഷം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. 


അപ്പാച്ചിമേട് മുതല്‍ സന്നിധാനം വരെയുള്ള മേഖലയിലാണ് വെള്ളിയാഴ്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത് 
. 18 സെക്ടറുകളില്‍ ഒരേ സമയം  വിവിധ ടീമുകളെ നിയോഗിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങളെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് കൃഷ്ണകുമാര്‍ കെ. അറിയിച്ചു.  അരവണ പ്ലാന്റും പരിസരങ്ങളും, മാളികപ്പുറം ക്ഷേത്രത്തിന് പിന്‍വശത്തുള്ള ഭാഗം,  ആയുര്‍വേദ ആശുപത്രിയും പരിസരങ്ങളും തുടങ്ങിയ സ്ഥലങ്ങള്‍ ശുചീകരിച്ചു..
എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും  സന്നദ്ധ സേവാ സംഘടനകളും കൈകോര്‍ത്തുകൊണ്ടാണ് വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍  നടത്തുന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഡിസംബര്‍ 30ന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും.

Post a Comment

0 Comments